
എന്നിട്ടും തീര്‍ന്നിട്ടില്ല ലോകത്തിന്റെ വിശപ്പ് കുടിയേറ്റത്തിന്റെ ഭാവി മാറ്റുക ഭക്ഷ്യസുരക്ഷക്കും ഗ്രാമീണ വികസനത്തിനും വേണ്ടി നിക്ഷേപിക്കുക എന്നതാണ് 2017ിലെ ലോക ഭക്ഷ്യദിനത്തിന്റെ സന്ദേശം. ആഗോള തലത്തില്‍ കുടിയേറ്റവും രൂക്ഷമായ പട്ടിണിയും ദിനം പ്രതി ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ ഈ പ്രമേയത്തിന് ഏറെ പ്രസക്തിയുണ്ട് ആര്‍ഫിഷല്‍ ഇന്റലിജന്‍സ് മനുഷ്യബുദ്ധിയെ മറിക്കുമോ എന്ന ചര്‍ച്ചയിലാണ് ആധുനിക ലോകം. ശാസത്ര സാങ്കേതിക രംഗത്തും വികസന കാര്യത്തിലും ലോകം അതിവേഗം മുന്നോറികൊണ്ടിരിക്കുന്നു. എന്നാല്‍ ആഗോള തലതത്തില്‍ മനുഷ്യന് നേടിയ വളര്‍ച്ചയും ഉയര്‍ച്ചയുമൊന്നും, കോടിക്കണക്കിന് ജനതയുടെ അടിസ്ഥാന ആവശ്യമായ വിശപ്പകറ്റാന്‍ പറ്റുന്നതായിരുന്നില്ല എന്നാണ് പുതിയ പഠനങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് കൊണ്ടിരിക്കുന്നത്. ഭക്ഷണത്തിന്നായുള്ള ശരീരത്തന്റെ ഉദ്ധീപനമാണ് വിശപ്പ്. വേണമെങ്കില്‍ വിശപ്പിനെ ഇങ്ങിനെ നിര്‍വചിക്കാവുന്നതാണ്. ചെറിയരൂപത്തില്‍ വിശപ്പ് അനുഭവിക്കാത്തവരായി ലോകത്ത് ആരുമുണ്ടാകില്ല, എന്നാല്‍ ഒരു നേരത്തെ വിശപ്പകറ...