നഗരവല്‍ക്കരണം ഇന്ത്യയില്‍
ലോകത്തിന്റെ നെറുകില്‍ വ്യാവസായിക വിപ്ലവം സ്രിഷ്ടിച്ച മാറ്റം അതുല്യമാണ്. സാംസ്കാരികപരമായും സാമ്പത്തികപരമായും സാമൂഹികപരമായുമുള്ള വലിയൊരു മാറ്റം തന്നെയാണ് വ്യവസായിക വിപ്ലവത്തിലൂടെ ലോകത്ത് സംഭവിച്ചത്. യന്ത്രങ്ങളുടെ കണ്ടുപിടുത്തത്തോടെ അനിയന്ത്രിതമായി വര്‍ധിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിതേടികൊണ്ടുള്ള യാത്രയാണ് കോളനീകരണം ശക്തിപ്പെടാന്‍ ഇടയായത്. വ്യാവസായിക വിപ്ലവത്തിന്റെയും അതിനെ തുടര്‍ന്നുണ്ടായ വ്യവസായ വല്‍ക്കരണത്തിന്റെയും തുടര്‍ച്ചയാണ് ആഗോള പ്രതിഭാസമായി മാറിയ ''നഗര വല്‍ക്കരണം''.
പാരമ്പര്യ ഗ്രാമീണ സമ്പദ് വ്യവസ്ഥയില്‍ നിന്നും ആധുനിക വ്യാവസായിക സമ്പദ് വ്യവസ്ഥയിലേക്കുള്ള മാറ്റമാണ് യതാര്‍ത്ഥത്തില്‍ നഗര വല്‍ക്കരണം എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത്. ഓരോ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലെ മാറ്റിനിര്‍ത്തപ്പെടാനാകാത്ത ഘടകമാണ് നഗര വല്‍ക്കരണം പ്രത്യേകിച്ചും ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളില്‍ സാമ്പത്തിക ഉയര്‍ച്ചയുടെ അളവുകോലായി ഇതിനെ കണക്കാക്കുന്നു. വികസ്വര രാജ്യങ്ങളിലും വികസിത രാജ്യങ്ങളും രാഷ്ട്രത്തിന്റെ വികസനത്തെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളില്‍ നഗരവല്‍ക്കരണത്തിന് ചെറുതല്ലാത്ത സ്ഥാനം നല്‍കുന്നുണ്ട്. പലപ്പോഴും നഗരവല്‍ക്കരണമാണ് വികസനം എന്ന കാഴ്ച്ചപാടിലേക്കും ചില രാജ്യങ്ങള്‍ എത്തുന്നുണ്ട്.
ഇന്ത്യയില്‍ നഗരവല്‍ക്കരണം
ഓരോ ദിവസം കഴിയുംതോറും വളരെ വേഗത്തില്‍ പടര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുന്നു. ഒപ്പം അനിയന്ത്രതമായ ജനസംഖയും. നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട് ഇന്ത്യന്‍ നഗരവല്‍ക്കരണം. കൃത്യമായ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ നഗര വല്‍ക്കരണത്തിന്റെ അപായ അവലോകത്തിനാണ് ഇതിലൂടെ ശ്രമിക്കുന്നത്.
ഏഷ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് വികസിത രാജ്യങ്ങളായ അമേരിക്കയിലും ഇംഗ്ലണ്ടിലും നഗര വല്‍ക്കരണത്തിന്റെ വളര്‍ച്ചയുടെ തോത് വളരെ കൂടുതലാണ്. എന്നാല്‍ പ്രത്യക്ഷമായതും ജാഗ്രതപുലര്ത്തേണ്ടതുമായ വലിയ പ്രത്യാഘാതങ്ങളൊന്നും തന്നെ ഇവിടെനിന്നും നമുക്ക് കേള്‍ക്കാന്‍ സാധിക്കുന്നില്ല. എന്നാല്‍ 2001 ലെ ലോക ജനസംഖ്യ കണക്കെടുപ്പ് പ്രകാരം നഗര വല്‍ക്കരണത്തിന്റെ ആഗോള പാശ്ചാത്തലം ഇങ്ങിനെയാണ്.റഷ്യ (73%) അമേരിക്ക (77%) ജപ്പാന് (79%) ആസ്ത്രേലിയ (91) ഇംഗ്ലണ്ട് (81%) 121 കോടി ജനത വസിക്കുന്ന ഇന്ത്യയുടെ നഗര ജനസംഖ്യ വെറും (27%) മാത്രമാണ് എന്നിട്ടും നഗരവല്‍ക്കരണത്തിന്റെ സകലമാന പ്രത്യാഘാതങ്ങളും ഇന്ത്യയില്‍ കാണുന്നു. ജനസംഖ്യയുടെ അമിത വളര്‍ച്ചതന്നെയാണ് ഇതിന്റെ പിന്നില്‍ എന്ന് ഒട്ടും സംശയിക്കാതെതന്നെ നമുക്ക് പറയാവുന്നതാണ്.
ഗ്രാമ പ്രദേശങ്ങളില്‍ നിന്നും നഗരപ്രദേശങ്ങളിലേക്കുള്ള ജനങ്ങളുടെ കൂട്ടമായ ഒഴുക്കിനെയാണ് യതാര്‍ത്ഥത്തില്‍ നഗര വല്‍ക്കരണം എന്നത്കൊണ്ടര്ത്ഥമാക്കുന്നത്. പ്രധാനമായും ഇന്ത്യ ഉപഭൂഗണ്ഢത്തിലെ ഗ്രാമപ്രദേശങ്ങളുടെയും നഗര പ്രദേശങ്ങളുടെയും നഗര പ്രദേശങ്ങളുടെയും അനുപാതം പരിശോധിച്ചാല്‍ വ്യക്തമാകുന്ന ഒരു കാര്യം രാജ്യത്തെ പ്രധാന നഗരങ്ങളായി എണ്ണപ്പെടുന്ന ഡല്‍ഹി, കൊല്‍ക്കത്ത, മുബൈ, ചെന്നൈ പോലുള്ള നഗരങ്ങളിലെ ജനസംഖ്യയെ ഗ്രാമ ജനസംഖ്യയോട് തട്ടിച്ചുനോക്കുമ്പോള്‍ ജനസാന്ദ്രതകൊണ്ട് ഇന്ത്യന്‍ നഗരങ്ങള്‍ വീര്‍പ്പുമുട്ടുന്നതായി കാണപ്പെടുന്നു. ഗ്രാമ കുടിയേറ്റത്തിന്റെ അനന്തരഫലമായി ഇതിനെ കണക്കാക്കാം. വിദ്യാഭ്യാസം, തൊഴില്‍, കച്ചവടം, ജീവിക്കാനുള്ള സൗകര്യം എന്നിവക്ക് വേണ്ടിയാണ് അധിക കുടിയേറ്റവും നടക്കുന്നത് എന്നാല്‍ നഗരങ്ങളിലും അതിന്റെ പ്രാന്തപ്രദേശങ്ങളിലും ജീവിക്കുന്നവരുടെ അവസ്ഥ എടുത്ത് പരിശോധിച്ചാല്‍ കുടിയോറ്റത്തിന്റെ ലക്ഷ്യങ്ങളിലൊന്നുംതന്നെ സാധിപ്പിച്ചെടുക്കാന് ഇന്ത്യന്‍ നഗരങ്ങള്ക്കായിട്ടില്ല എന്നുവേണം കരുതാന്‍.
1990 കള്‍ക്ക് ശേഷം ഇന്ത്യയില്‍ സംഭവിച്ച ആഗോളവല്ക്കരണവും ഉദാരവല്ക്കരണവും സ്വകാര്യ വല്ക്കരണവും ഇന്ത്യന്‍ നഗരവല്‍ക്കരണത്തെ മോശമായാണ് ബാധിച്ചത് എന്ന് നിരവധി പഠനങ്ങളില്‍നിന്നും വ്യക്തമാണ്. ഇതിന്റെ പ്രധാന കാരണം ഉല്പാദനം മാത്രം നഗരവല്‍ക്കരണത്തിന്റെ ലക്ഷ്യമായപ്പോള്‍ കൃത്യമായ ആസൂത്രണമില്ലാതെ യാണ് ഇന്ത്യയില്‍ പലതും നഗരങ്ങളായി മാറുന്നത് ഇതിനാല്‍ ആവശ്യമായ സൗകര്യങ്ങളും മുന്ക്കരുതലുകളുമെടുക്കാനും പ്രകൃതി സൗഹൃദമായ പദ്ധതികള്‍ ആസൂത്രണം ചെയ്യാനും കഴിയാതെ വരുന്നു.ഇന്ത്യന്‍ നഗരവല്‍ക്കരണത്തിന്റെ വലിയ പ്രത്യാഘാതങ്ങളായി ഇതിനെ കാണാന്‍ കഴിയും. വികസിത രാജ്യങ്ങളെടുത്തു പരിശോധിക്കുമ്പോള്‍ അവിടെ കാണുന്ന പെട്ടന്നുള്ള സാമ്പത്തിക വളര്‍ച്ച (ളമേെ ലരീിീാശര ഴൃീൗവേ) യുടെ കാരണമായി കണക്കാക്കുന്നത് നഗര വളര്‍ച്ചയാണ്.
നഗര വല്‍ക്കരണം ഇന്ത്യയുടെ സാമൂഹികവും സാമ്പത്തികവും സാസ്കാരികപരവുമായ എല്ലാ കാര്യങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. പാരമ്പര്യമായി ചെയ്തുപോന്ന പലതും ഇല്ലാതാവുകയും പുതിയ ചില സാംസ്കാരിക രാഷ്ട്രീയ മാറ്റം കൈവരിക്കുവാനും ഇന്ത്യയിലെ നഗര വല്‍ക്കരണത്തിന് സാധിച്ചിട്ടുണ്ട്. 80 ശതമാനത്തോളം ജനങ്ങള്‍ കാര്ഷകരായി ജീവിതം നയിച്ചിരുന്ന രാജ്യത്തിന്റെ കാര്‍ഷികരംഗം പൂര്‍ണ്ണമായും തകര്‍ച്ചയുടെ വക്കിലാണിന്ന്. നഗര വല്‍ക്കരണത്തിന്റെ അപായ സൂചനയായി ഇതിനെകണക്കാകാം. വയലുകളും കുളങ്ങളും മറ്റു ജൈവവൈവിധ്യ കലവറകളും ഇല്ലാതാക്കി കൃത്രിമകാടുകളും കോണ്‍ക്രീറ്റ് മരങ്ങളും വെച്ചുപിടിപ്പിക്കാനുള്ള ശ്രമം നഗരവല്ക്കരണംകൊണ്ട് സാധ്യമായപ്പോള്‍ നമുക്ക് നഷ്ടമായത് വൈവിധ്യങ്ങളുടെ ഇന്ത്യയാണ്. മണ്ണും വെള്ളവും വായുവും മലിനപ്പെടുത്തി വളര്‍ന്നുവരുന്ന നഗരവല്‍ക്കരണം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ആരെയും പറഞ്ഞറീയിക്കേണ്ട കാര്യമില്ല.
2007 മുതല്ക്കാണ് ലോക ജനസംഖ്യയുടെ പകുതിയോളം ജനത കൃത്യമായിപ്പറഞ്ഞാല്‍ 3.3 ബില്യന്‍ ജനങ്ങള്‍ നഗരങ്ങളില്‍ ജീവിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇത് 2030 ആകുമ്പോഴേക്കും ലോക ജനസംഖ്യയുടെ 60 ശതമാനം ആളുകളും നഗരവാസികളായി മാറും എന്നതാണ് ഐക്യരാഷ്ട്ര സംഘടനയുടെ പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ലോകത്താകമാനം 19 മെഗാ സിറ്റികളാണ് ഇന്ന് നിലവിലുള്ളത് എന്നാല്‍ 2020ല്‍ 27 മെഗാസിറ്റികളായി ഇത് ഉയരം എന്നും പഠനങ്ങളില്‍ പറയുന്നു. നിലവിലുള്ള 19 മെഗാസിറ്റി കളിലും പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്.ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളില്‍ 30 ശതമാനം നഗര വാസികള്‍ ഇന്നും ജീവിക്കുന്നത് ചേരി പ്രദേശങ്ങളിലാണ്. വെള്ളവും മണ്ണും വായുവും പൂര്‍ണ്ണമായും നശിച്ചതും അതോടൊപ്പം തീരെ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതുമാണ് ഈ ചേരി പ്രദേശങ്ങള്‍. നഗരത്തിന്റെ സുഖ സൗകര്യങ്ങളില്‍നിന്നും പുറംമ്പോക്ക് വല്‍ക്കരിക്കപ്പെട്ടവരാണ് ഈ വിഭാഗം. പാരിസ്ഥിതികമായും സാമ്പത്തികമായും സാമൂഹികപരമായും ഒട്ടനവധി ബുദ്ധിമുട്ടുകള്‍ ഇവര്‍ സഹിക്കുന്നു. പഴയകാലത്ത് നമ്മുടെ നാടുകളില്‍ നിന്നും ഇല്ലായ്മചെയ്ത പല പകര്‍ച്ചവ്യാധി രോഗങ്ങള്‍ മറനീക്കി ജീവിത ശൈലിരോഗങ്ങള്‍ എന്നപേരില്‍ ഇത്തരം നഗരപ്രാന്തപ്രദേശങ്ങളില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു.
നഗര വല്‍ക്കരണത്തിന്റെ മറ്റൊരു പ്രധാന പ്രത്യാഘാതമായികാണുന്നത് കാലാവസ്ഥാ വ്യതിയാനമാണ്.ഇത് ഇന്ത്യന്‍ നഗരങ്ങളെ മാത്രം ബാധിക്കുന്ന ഒരു പ്രശ്നമല്ലങ്കിലും ആഗോള തലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഈ പ്രതിഭാസത്തിന്റെ വിലയ പ്രതിസന്ധി ഏറ്റുവാങ്ങേണ്ടിവരുന്നത് ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളാണ്. വികസിത രാജ്യങ്ങളെന്ന് മേനിനടിക്കുന്നവരാണ് അന്തരീക്ഷത്തിലേക്ക് 80 ശതമാനവും കാര്‍ബണ്‍ അടക്കമുള്ള ഹരിത ഗൃഹവാതഅകങ്ങള് പുറത്ത് വിടുന്നത്. ദരിദ്ര രാജ്യങ്ങള്‍ ഇതിന്റെ ദുരന്തം ഏറ്റുവാങ്ങാനായി ജീവിക്കുന്നവരാണ്. ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന താപനില നഗരവല്‍ക്കരണത്തേയും അതിന്റെ വളര്‍ച്ചയേയും കാര്യമായി ബാധിക്കും എന്നതില്‍ സംശയമില്ല. ക്യോട്ടോ പ്രോട്ടോകോള്‍ പോലെ നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളും അന്താരാഷ്ട്ര ഉടംബടികളും ആഗോളതലത്തില്‍ നടന്നിട്ടുണ്ട് ഇപ്പോഴും സജീവമായി ചര്‍ച്ച ചെയ്യുന്നു എന്നാല്‍ ഇതിന്റെ ഫലങ്ങളൊന്നും ലോകത്തിന് അനുഭവിക്കാന്‍ കഴിയുന്നില്ല കാരണം വികസിതരാജ്യങ്ങള്‍ പുറത്തുവിടുന്ന ഹരിതഗൃഹവാതകങ്ങളുടെ അളവില്‍ അണു അളവ് കുറക്കാന്‍ ഇവരൊന്നും തയ്യാറല്ല എന്നതാണ് പ്രധാന കാരണം.
ഇന്ത്യന്‍ നഗരവല്‍ക്കരണം നേരിടുന്ന മറ്റൊരു വലിയ പ്രത്യാഘാതം ജനസംഖ്യയുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ്. 121 കോടി ജനങ്ങളുമായി ചൈനകഴിഞ്ഞാല്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ സാമ്പത്തിക ലാഭം മാത്രം ലക്ഷ്യം വെച്ച് രാജ്യം ഓരോ വര്‍ഷം കഴിയുംതോറും പുതിയ നഗരങ്ങള്‍ ഉണ്ടായികൊണ്ടിരിക്കുന്ന അവസ്ഥയില്‍ ജനസംഖ്യയും നഗരവളര്‍ച്ചയും ചേര്‍ന്നുപോകാത്ത കാഴ്ച്ചയാണ് കാണുന്നത്.
യു.എന്‍ റിപ്പോര്‍ട്ട് പ്രകാരം ആഗോള നഗര ജനസംഖ്യ ഇങ്ങനെ ഗ്രഹിക്കാം
വര്‍ഷം ജനസംഖ്യ (മില്യനില്‍)
1900 220
1950 732 (29 ശതമാനം)
2005 900 (49 ശതമാനം)
2030 (60 ശതമാനം)
ഓരോ വര്‍ഷവും ലോകത്തെ നഗര ജനസംഖ്യ ക്രമാതീതമായി വര്‍ധിക്കുന്നുണ്ട് എന്നുകാണാനാകും.
ഇന്ത്യന്‍ നഗരങ്ങളിലെ ജനസംഖ്യാ വളര്‍ച്ച
വര്‍ഷം ജനസംഖ്യ
(മില്യന്‍)
2001 286.122011 357.94
2021 432.61
2026 534.80
2001 ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം നഗര ജനസംഖ്യയില്‍ ഒന്നാമതെത്തിയിരിക്കുന്ന ഇന്ത്യന്‍ നഗരങ്ങള്‍
സംസ്ഥാനം വളര്‍ച്ച
(ശതമാനം)
തമ്ഴ്നാട് 48.8പഞ്ചാബ് 42.4
മഹാരാഷ്ട്ര 38.3
ഗുജറാത്ത് 34.4
ആന്ധ്രാപ്രദേശ്, ഡെല്‍ഹി, ഗുജറാത്ത്, ഹരിയാന, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്നാട്, പശ്ചിമബംഗാള്‍ എന്നിവയാണ്. 2026ല്‍ ഇവിടുത്തെ ജനസംഖ്യയുടെ പകുതിയിലധികവും നഗരവാസികളായിമാറും എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ശരാശരി നഗര സംസ്ഥാനങ്ങള്‍
ജമ്മുകാശ്മീര്‍, ജാര്ഘണ്ഢ്, കേരള, രാജസ്ഥാന്. 2026 ല്‍ ജനസംഖ്യയുടെ 29 ശതമാനം നഗരപ്രദേശങ്ങളാവുമെന്ന് പഠനങ്ങള്‍ പറയുന്നു.
നഗര വളര്‍ച്ച ഏറ്റവും കുറവുള്ള സംസ്ഥാനങ്ങള്‍
ബീഹാര്‍, ഹിമാച്ചല്‍പ്രദേശ്, ഒറീസ്, വടക്കു-കിഴക്ക് രാജ്യങ്ങള്‍. 15 ശതമാനമാണ് ഇവിടുത്തെ നഗര വളര്‍ച്ച നിരൂപിക്കുന്നത്.
ഐക്യരാഷ്ട്ര സംഘടനയുടെ ഹാബിറ്റാറ്റ് 2008 ല്‍ നടത്തിയ പഠനത്തില്‍ ഇന്ത്യയിലെ 11 നഗരങ്ങളില്‍ 127 മില്യന്‍ ജനസംഖ്യാ വളര്ച്ചകാണിക്കുന്നുണ്ട്. ഇന്ത്യന്‍ ജനസംഖ്യയുടെ 24 ശതമാനമാണ്.ഇത്തരത്തിലുള്ള നഗരങ്ങളുടെ പെട്ടന്നുള്ള വളര്‍ച്ച പ്രധാനമായും ബാധിക്കുന്നത് വെള്ളത്തിന്റെ വിതരണം, നഗരത്തിലെ ഖരമാലിന്യ പ്രശ്നം,ഗതാഗത പ്രതിസന്ധി, ശൗച്ചാലയങ്ങള്‍
നഗര വല്‍ക്കരണം ഇന്ത്യയിലുണ്ടാക്കിയ മാറ്റങ്ങള്‍
- ജനസംഖ്യയും നഗരങ്ങളിലേക്കുള്ള കുടിയേറ്റവും ക്രമാതീതമായി വര്‍ധിച്ചു.
- ഓരോ ദിവസവും വര്‍ധിച്ചുകൊണ്ടിരിക്കുന്ന വാഹനങ്ങള്‍
- 50 ശതമാനം നഗരവാസികളും വലിയ നഗരങ്ങളില്‍ താമസിക്കുന്നത് നഗരചേരി പ്രദേശങ്ങളിലാണ്. ഇത് ഗ്രാമീണ മേഖലയുടെ ജീവിതരീതിയെക്കാള് എത്രയോ മോശപ്പെട്ടതാണ്.
- ആസൂത്രണമില്ലാത്ത നഗര പരിപാലന നിയമങ്ങള്‍
- ഗതാഗത സംവിധാനത്തിന്റെ അപര്യാപ്തത ഇന്ത്യയിലെ എല്ലാ നഗരങ്ങളും അനുഭവിക്കുന്നു.
പൊതുഗതാഗതത്തിന് തീരെ സ്ഥാനം നല്‍കുന്നില്ല.
- വൈദ്യുതി പ്രധാന പ്രശ്നമായി മാറുന്നു, ഗ്രാമങ്ങളില്‍ ഉപയോഗിക്കുന്നതിന്റെ ഇരട്ടിയാണ് വൈദ്യുതി ഉപയോഗം.
ഇന്ത്യന്‍ നഗരങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍
- പരിസ്ഥിതി നാശം
- നഗരവല്‍ക്കരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളിയാണിത്.
- ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും പരിസ്ഥിതി മലിനമായികൊണ്ടിരിക്കുന്നു.
- വര്‍ധിച്ചു വരുന്ന വാഹനങ്ങള്‍, വ്യവസായ സ്ഥാപനങ്ങളിലെ മണ്ണ്,വെ ള്ള,വായു മലിനീകരണം,ശബ്ദ മലിനീകരണം.
- ജനസംഖ്യാ വര്‍ധനവ്
- നഗര വല്‍ക്കരണത്തോടൊപ്പം ഒട്ടും കുറയാതെ ജനസംഖ്യയും വര്‍ധിക്കുന്നു.
- അസമത്വം, ആരോഗ്യ പ്രശ്നങ്ങള്‍, വിഭവങ്ങളുടെ ലഭ്യതക്കുറവ് എന്നിവ നേരിട്ട് അനുഭവിക്കേണ്ടി വരു ന്നു.
- ജലം, ഗതാഗതം, ശൗചാലയ പ്രതിസന്ധി
- നഗരത്തിന് ഉള്‍ക്കൊള്ളാനാകാത്ത വിധമുള്ള വാഹനപ്പെരുപ്പം
- ചേരി പ്രദേശങ്ങളിലെ വൃത്തിഹീനമായ ചുറ്റുപാട്
- ആവശ്യത്തിനുള്ള ശൗചാലയങ്ങളില്ല
- ശുദ്ധ ജലം കിട്ടാനില്ല( പണം കൊടുത്താല്‍ പോലും)
- ട്രാഫിക് നിയന്ത്രണ വിധേയമല്ല
- താമസം
- അടിസ്ഥാന ആവശ്യമായിട്ടുപോലും നഗരങ്ങളില്‍ ദുരിതമാണ്
- സ്ഥല പരിമിതിതന്നെയാണ് വലിയ പ്രതിസന്ധി
- വന നശീകരണവും കുന്നിടിക്കലും ഇതിന്റെ ഭാഗമായി നടക്കുന്നു.
- ഉയര്‍ന്ന ജീവിത ചിലവുകള്‍
- പലരും ദാരിദ്ര്യത്തിന്റെ അങ്ങേയറ്റത്താണ് ഇവിടെ കഴിയുന്നത്
- പണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കുമിടയിലെ വിതരണത്തിലെ അസമത്വങ്ങള്‍
- വര്‍ധിച്ചു വരുന്ന കുറ്റ കൃത്യങ്ങള്‍
- നഗരങ്ങളിടെ കുറ്റകൃത്യങ്ങള്‍ ദിനം പ്രതി വര്‍ധിക്കുന്നു
- നഗര പ്രാന്തപ്രദേശങ്ങളില്‍ ജീവിക്കുന്നവരിലാണ് ഇതധികമായി കാണുന്നത്
- പലരും ജീവിക്കാന്‍ വേണ്ടിയാണ് കുറ്റം ചെയ്യുന്നത്
ഇന്ത്യന്‍ നഗരവല്‍ക്കരണത്തെ ബാധിച്ച ഘടകങ്ങള്‍
1901-1911 പ്ലാഗ്, വരള്‍ച്ച
1911-1921 പകര്‍ച്ചവ്യാധികളുടെ വ്യാപനം
1921-1931 കര്‍ഷക രംഗത്തെ തകര്‍ച്ച
1931-1941 രണ്ടാം ലോക മഹായുദ്ധകാലം
1941-1951 വിഭജനവും പ്രത്യാഘാതവും
1951-1961 ആസൂത്രിത വികസനം
1961-1971 വലിയ നഗരങ്ങളില്‍ വളര്‍ച്ചയുടെ തുടക്കം
1971-1981 അധികാര വികേന്ദ്രീകരണ കാലം
1981-1991 മെട്രോ പൊളിറ്റനൈസേഷന്
സമാപ്തം
വ്യവസായ വിപ്ലവത്തിന്റെ തുടര്‍ച്ചയാണ് നഗര വല്ക്കരണവും. വളര്‍ച്ചയുടെ അന്ത്യം തളര്‍ച്ചയാണ് എന്ന തത്വം തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ നഗര വല്‍ക്കരണം അനുഭവിക്കുന്നതായി ഇവിടെ വായിക്കാം. എടുത്തു പറയാന്‍ അല്‍പ്പം ഗുണങ്ങളെ ഇതുകൊണ്ടുണ്ടായിട്ടുള്ളു. എന്നാല്‍ ദോഷങ്ങളോ ഒരു പാട് ഒരുപാടുണ്ട്. ഇതറിഞ്ഞിട്ടാവണം 2005 ല്‍ ഇന്ത്യന്‍ ഗവണ്മെന്റ് ജവഹര്‍ലാല്‍ നഹ്റു നാഷണല്‍ അര്‍ബന്‍ റിനീവല്‍ എന്ന പദ്ധതിക്ക് രൂപം നല്ക്കിയത്. 63 നഗരങ്ങളാണ് ആദ്യഘട്ടത്തില്‍ ഇതിനായി തിരഞ്ഞെടുത്തത് സുസ്ഥിര നഗരം എന്ന ആശയത്തെ ഇന്ത്യന്‍ പാശ്ചാത്തലത്തില്‍ എത്രത്തോളം പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയും എന്നത് നമുക്ക് കാത്തിരുന്ന് കാണാം.



good wrk
ReplyDeletekeep it up
kkk thankyu madom
Deletego ahead
ReplyDeleteKaranayil madom is one of the oldest Vishnumaya Kuttichathan Maha manthrikam temples in Kerala. Located in the beautiful village of Ettuamana, Karanayil Madom is known for its powerful Vishnmaya deity and takes pride in the specialty of rituals conducted here to solve the problems affecting your mind and body.
ReplyDeleteIt is very difficult . It can be in short. Ethu short aakuvayirunegil ezhuthan ellupam aayirunnu😥😋..madam oru dushttiyanu. Onninum kollillathaval...verthiyillathaval...madathinte peru channakam ennanuuu....🐖🐽🐷🐂🐂🐂
ReplyDelete