Posts

Showing posts from November, 2017
Image
എന്നിട്ടും തീര്‍ന്നിട്ടില്ല ലോകത്തിന്റെ വിശപ്പ് കുടിയേറ്റത്തിന്റെ ഭാവി മാറ്റുക ഭക്ഷ്യസുരക്ഷക്കും ഗ്രാമീണ വികസനത്തിനും വേണ്ടി നിക്ഷേപിക്കുക എന്നതാണ് 2017ിലെ ലോക ഭക്ഷ്യദിനത്തിന്റെ സന്ദേശം. ആഗോള തലത്തില്‍ കുടിയേറ്റവും രൂക്ഷമായ പട്ടിണിയും ദിനം പ്രതി ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ ഈ പ്രമേയത്തിന് ഏറെ പ്രസക്തിയുണ്ട് ആര്‍ഫിഷല്‍ ഇന്റലിജന്‍സ് മനുഷ്യബുദ്ധിയെ മറിക്കുമോ എന്ന ചര്‍ച്ചയിലാണ് ആധുനിക ലോകം.   ശാസത്ര      സാങ്കേതിക രംഗത്തും വികസന കാര്യത്തിലും  ലോകം അതിവേഗം മുന്നോറികൊണ്ടിരിക്കുന്നു.  എന്നാല്‍       ആഗോള തലതത്തില്‍ മനുഷ്യന്‍ നേടിയ വളര്‍ച്ചയും ഉയര്‍ച്ചയുമൊന്നും, കോടിക്കണക്കിന് ജനതയുടെ അടിസ്ഥാന ആവശ്യമായ വിശപ്പകറ്റാന്‍ പറ്റുന്നതായിരുന്നില്ല എന്നാണ് പുതിയ പഠനങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് കൊണ്ടിരിക്കുന്നത്. ഭക്ഷണത്തിന്നായുള്ള ശരീരത്തന്റെ ഉദ്ധീപനമാണ് വിശപ്പ്. വേണമെങ്കില്‍ വിശപ്പിനെ ഇങ്ങിനെ നിര്‍വചിക്കാവുന്നതാണ്. ചെറിയരൂപത്തില്‍ വിശപ്പ് അനുഭവിക്കാത്തവരായി ലോകത്ത് ആരുമുണ്ടാകില്ല, എന്നാല്‍ ഒരു നേരത്തെ വിശപ്പകറ...
Image
സാഹിത്യ പുരസ്‌കാരത്തിന്റെ നെറുകില്‍ ഇഷിഗുറോ ഏതൊരു പുരസ്‌കാര പ്രഖ്യാപനത്തിനും മുമ്പുണ്ടാകുന്ന അനുകൂലവും പ്രതികൂലവുമായ നിരവധി പ്രതികരണങ്ങള്‍  ഇത്തവണയും സാഹിത്യ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹതയുള്ളവരെചൊല്ലി ആഗോള തലത്തില്‍ നടക്കുകയുണ്ടായി. നിരവധി സാഹിത്യകാരന്മാാരുടെ പേരുകള്‍ പലകോണില്‍ നിന്നും പല ഭാഷയില്‍ നിന്നും നാം കേട്ടു. എന്നാല്‍ അപ്രതീക്ഷിതമായ തീരുമാനങ്ങള്‍കൊണ്ട് സാഹിത്യ ലോകത്തെ ഞെട്ടിപ്പിക്കുക എന്നതാണ് കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം സ്വീഡിഷ്  അക്കാദമി ചെയ്തുവരാറുള്ളത്.  പതിവു രീതികളും കീഴ്‌വഴക്കങ്ങളും തെറ്റിച്ചുകൊണ്ട് 2015ല്‍  ബെലാറൂസ്  ജേണലിസ്റ്റ് സ്വെത്ലാന അലക്സ്യേവിച്ചിനും 2016ല്‍ അമേരിക്കന്‍ ഗായകനും ഗാന രചയിതാവുമായ ബോബ് ഡീലനും സാഹിത്യത്തിനുള്ള നേബേല്‍ പുരസ്‌കാരം നല്‍കിയത് ആഗോള തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടവരുത്തിയരുന്നു.  അത്തരത്തിലുള്ള ഒരു തീരുമാനത്തിന് തന്നെയാണ് സ്വീഡിഷ് അക്കാദമി ഈ വര്‍ഷവും മുതിര്‍ന്നത്. ജപ്പാന്‍ എഴുത്തുകാരന്‍ മുറകാമിയും, കെനിയയില്‍ നിന്നുള്ള ഗുഗി വാ തിയോങോയുമാണ് പ്രധാനമായും ലോക സാഹിത്യ പ്രേമികളുടെ എല്ലാ പ്രതീക്ഷകളിലുണ്ടായി...